കുവൈത്തിൽ വിവിധ റോഡുകളിൽ പുതുതായി സ്ഥാപിച്ച സ്മാർട്ട് ഗതാഗത നിരീക്ഷണ ക്യാമറകൾ വഴി വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോണിൽ സംസാരിക്കുന്നവരെ കണ്ടെത്താൻ കഴിയുമെന്ന് ആഭ്യന്തര മന്ത്രാലയം പൊതു സമ്പർക്ക വിഭാഗം ഡയരക്ടർ ജനറൽ തൗഹീദ് അൽ കന്ദറി അറിയിച്ചു. റോഡ് ഉപയോഗിക്കിന്നവരുടെ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായണ് ഈ നൂതന ഗതാഗത നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത് എന്നും അദ്ദേഹം അറിയിച്ചു. വേഗപരിധി, സിഗ്നൽ ലംഘനം, അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ ഏതെങ്കിലും ദിശകളിലേക്ക് തിരിയുക, മുതലായ ഗതാഗത നിയമ ലംഘനങ്ങളും പുതിയ ക്യാമറകളിൽ പതിയും.രാജ്യത്തെ ഗതാഗത അപകടങ്ങൾ മൂലം ഉണ്ടാകുന്ന ആൾ നാശങ്ങളും ഭൗതിക നഷ്ടങ്ങളും കുറക്കുവാൻ പുതിയ ക്യാമറകൾ സ്ഥാപിച്ചതിലൂടെ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.