Search
Close this search box.

വിമാനത്തിനുള്ളിലെ മദ്യ നയത്തില്‍ എയര്‍ ഇന്ത്യ മാറ്റങ്ങള്‍ വരുത്തി

IMG-20230125-WA0004

യാത്രക്കാരുടെ മോശം പെരുമാറ്റത്തിന്റെ പശ്ചാത്തലത്തില്‍ വിമാനത്തിനുള്ളിലെ മദ്യ നയത്തില്‍ മാറ്റങ്ങള്‍ വരുത്തി എയര്‍ ഇന്ത്യ . അച്ചടക്കമില്ലാത്ത പെരുമാറ്റവുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യയ്ക്ക് കുറച്ച് ദിവസങ്ങൾക്ക് മുന്‍പ് ഡിജിസിഐ പിഴ ചുമത്തിയിരുന്നു. ജനുവരി 19 ന് പുറത്തിറക്കിയ പുതിയ ഉത്തരവ് പ്രകാരം വിമാനത്തിനുള്ളിലെ ജീവനക്കാര്‍ നല്‍കാതെ യാത്രക്കാർക്ക് മദ്യപാനം അനുവദനീയമല്ല. മാത്രമല്ല സ്വന്തമായി മദ്യം കൊണ്ട് വന്ന് കഴിക്കുന്നവരുണ്ടോ എന്ന് ജീവനക്കാര്‍ ശ്രദ്ധിക്കുകയും വേണം.

യാത്രക്കാര്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളും എയർഇന്ത്യ മാർഗനിർദേശങ്ങളിലുണ്ട്.യാത്രക്കാര്‍ പരിധിയില്‍ കൂടുതല്‍ മദ്യം ഉപയോഗിക്കരുതെന്ന് തന്ത്രപരമായി അവരെ പറഞ്ഞ് മനസ്സിലാക്കുകയാണ് വേണ്ടത്. നയമനുസരിച്ച് ഒരു യാത്രക്കാരെയും മദ്യപാനി എന്ന് ജീവനക്കാര്‍ വിളിക്കാന്‍ പാടില്ല. അവരുടെ പെരുമാറ്റം മോശമാണെങ്കില്‍ അത് അവരെ പറഞ്ഞ് മനസ്സിലാക്കുകയാണ് വേണ്ടത്. യാത്രക്കാരോട് ശബ്ദമുയര്‍ത്തി സംസാരിക്കരുതെന്നും നിര്‍ദേശമുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!