ബിരുദം ഇല്ലാത്ത 17891 പേർ കുവൈറ്റ് വിട്ടു; പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ

people

കുവൈത്ത് സിറ്റി: കുവൈത്തിൽ 60 വയസ്സിനു മുകളിൽ പ്രായമായ യൂണിവേഴ്സിറ്റി ബിരുദം ഇല്ലാത്തവർക്ക് താമസ രേഖ പുതുക്കുന്നതിനു ഏർപ്പെടുത്തിയ നിയന്ത്രണം പ്രാബല്യത്തിൽ വന്നതിന് ശേഷം കഴിഞ്ഞ വർഷം ബിരുദം ഇല്ലാത്തവർ ഉൾപ്പെടെ 17891 പേർ രാജ്യം വിട്ടതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പുറത്തു വിട്ട റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അറുപതു വയസോ അതിൽ കൂടുതലോ പ്രായമായ 122,536 പ്രവാസികളായിരുന്നു 2021ൽ രാജ്യത്ത് ഉണ്ടായിരുന്നത്.

2022ൽ ഇത് 104,645 ആയി കുറഞ്ഞു. 60 വയസിനു മുകളിൽ പ്രായമായ യൂണിവേഴ്സിറ്റി ബിരുദം ഇല്ലാത്ത പ്രവാസികൾക്ക് താമസ രേഖ പുതുക്കുന്നതിനു 800 ദിനാർ ഫീസ് ചുമത്തുവാനുള്ള സർക്കാർ തീരുമാനം കഴിഞ്ഞ വർഷമാണ് ആദ്യമായി നടപ്പിലാക്കിയത്. ഈ കാലയളവിൽ യൂണിവേഴ്സിറ്റി ബിരുദധാരികളായ പ്രവാസികളുടെ എണ്ണത്തിലും കുറവ് സംഭവിച്ചു 2021 മധ്യത്തിൽ 155,665 രാജ്യത്ത് ഉണ്ടായിരുന്നത് എങ്കിൽ 2022 പകുതിയോടെ ഇത് 146,942 ആയി കുറഞ്ഞു. ബിരുദാനന്തര ബിരുദധാരികളായ പ്രവാസികളുടെ എണ്ണത്തിലും കുറവ് സംഭവിച്ചിട്ടുണ്ട്. 2021 മധ്യത്തിൽ 7,213 പ്രവാസികളാണ് രാജ്യത്ത് ഉണ്ടായിരുന്നത്. 2022 മധ്യത്തോടെ ഇത് 6,912 ആയി കുറഞ്ഞതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!