കുവൈത്ത് സിറ്റി : കുവൈത്തിൽ ബോട്ടപകടത്തിൽപെട്ട് രണ്ട് മലയാളികൾ മരണമടഞ്ഞു. ചെറു വഞ്ചിയിൽ ഉല്ലാസയാത്ര നടത്തുന്നതിനിടെയിലാണ് അപകടമുണ്ടായത്. മരിച്ചവർ ലുലു എക്സ്ചേഞ്ച് ജിവനക്കാരായ രണ്ട് മലയാളികളാണ്. കണ്ണൂർ സ്വദേശിയായ സുകേഷ് വനാഡിൽ പുതിയവീട് (44),പത്തനംതിട്ട മോഴശേരിയിൽ ജോസഫ് മത്തായി(ടിജോ 29) എന്നിവരാണ്
മരണമടഞ്ഞത്. സുകേഷ് ലുലു എക്സ്ചേഞ്ച് കോർപ്പറേറ്റ് മാനേജരും,ടിജോ അക്കൗണ്ട് അസി.മാനേജരുമായിരുന്നു. ടിജോ ആറ് മാസം
മുമ്പാണ് വിവാഹിതനായത്. വെള്ളിയാഴ്ച ഖൈറാൻ റിസോർട്ട് മേഖലയിലാണ് അപകടം ഉണ്ടായത്. ഉടൻതന്നെ രക്ഷാപ്രവർത്തനം നടത്തിയിരുന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു