ഏപ്രിൽ 1 മുതൽ അൾട്രാ 98 പെട്രോൾ വില ലിറ്ററിന് 225 ഫിൽസായി ഉയർത്താൻ ധനമന്ത്രാലയത്തിലെ സബ്‌സിഡി ഇവാലുവേഷൻ കമ്മിറ്റി തീരുമാനിച്ചതായി മന്ത്രാലയവുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. എക്സലന്റ് 91-ന് ലിറ്ററിന് 85 ഫിൽസും സ്പെഷ്യൽ 95-ന് 105 ഫിൽസും ഏപ്രിൽ 1 മുതൽ ജൂൺ 30 നുമിടയിൽ വർധിക്കുമെന്നും കുവൈറ്റ് നാഷണൽ പെട്രോളിയം കമ്പനിയും ഔല ഫ്യൂവൽ കമ്പനിയും മറ്റ് ഗ്യാസോലിൻ തരങ്ങളുടെ വിലകൾ വർധിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.