കുവൈറ്റ് സിറ്റി: ഞാറാഴ്ച്ച പെയ്ത മഴയെ തുടർന്നുണ്ടായ മഴവെള്ളം നീക്കം ചെയ്ത സാഹചര്യത്തിൽ അൽ-മഗ്രിബ്, ഫോർത്ത് റിംഗ് റോഡുകൾ ഇരുദിശകളിലേക്കും വീണ്ടും തുറക്കുന്നതായി ആഭ്യന്തര മന്ത്രാലയം (MoI) അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ട അധികാരികളുമായും സഹകരിച്ചതിന് വാഹന ഡ്രൈവർമാർക്കുള്ള നന്ദിയും അഭിനന്ദനവും MoI-യുടെ പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ഡിപ്പാർട്ട്‌മെന്റ് തിങ്കളാഴ്ച പ്രസ്താവനയിലൂടെ അറിയിച്ചു.
തലസ്ഥാനമായ ഫർവാനിയ, ഹവല്ലി, ജഹ്‌റ ഗവർണറേറ്റുകളിലെ നിരവധി റോഡുകളിൽ വെള്ളക്കെട്ടുകളുണ്ടെന്ന് ഞായറാഴ്ച വൈകുന്നേരം മന്ത്രാലയം അറിയിച്ചിരുന്നു.