Search
Close this search box.

ആഭ്യന്തര മന്ത്രാലയത്തിന്റെ 26 ൽ പരം സേവനങ്ങൾ ഓൺ ലൈൻ വഴി മാത്രമായി പരിമിതപ്പെടുത്തി

online services

കുവൈത്ത് സിറ്റി : കുവൈത്തിലെ ആഭ്യന്തര മന്ത്രാലയത്തിന്റെ 26 ൽ പരം സേവനങ്ങൾ ഓൺ ലൈൻ വഴി മാത്രമായി പരിമിതപ്പെടുത്തി. ഈ സേവനങ്ങളുമായി ബന്ധപ്പെട്ട് അതാത് ഓഫീസുകളിൽ എത്തുന്നവരിൽ നിന്ന് അപേക്ഷകൾ നേരിട്ട് സ്വീകരിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി അൻവർ അൽ ബർജസ് സേവന വിഭാഗം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. എന്നാൽ പ്രായമായവർ, ഭിന്ന ശേഷിക്കാർ, ഓൺ ലൈൻ വഴി ഇടപാടുകൾ നടത്താൻ സാധിക്കാത്തവർ എന്നീ വിഭാഗങ്ങളെ തീരുമാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ട്രാഫിക് പിഴകൾ അടയ്ക്കൽ, പ്രവാസികളുടെ മെഡിക്കൽ പരിശോധന ഫലം, ഗാർഹിക തൊഴിലാളികളുടെ താമസരേഖ പുതുക്കൽ, ഡ്രൈവിംഗ് ലൈസൻസ് സേവനങ്ങൾ, ക്രിമിനൽ സ്റ്റാറ്റസ് സർട്ടിഫിക്കറ്റ് വിതരണം, പ്രവാസികളുടെ താമസ രേഖ പുതുക്കലും പുതിയ വിസ അനുവദിക്കലും, താമസ രേഖയുമായി ബന്ധപ്പെട്ട പിഴകൾ അടയ്ക്കൽ, താൽക്കാലിക താമസ രേഖ മാറുന്നതും പുതുക്കുന്നതും,രേഖകൾ നഷ്ടപ്പെട്ടതായി റിപ്പോർട്ടുചെയ്യൽ, കൂടുതൽ ഗാർഹിക തൊഴിലാളികൾക്ക് വേണ്ടിയുള്ള ഫീസ് അടയ്ക്കൽ, സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും ട്രാഫിക് പിഴകൾ അടയ്ക്കൽ, സ്വയം സ്പോൺസർ ഷിപ്പ് പദവിയിലുള്ളവരുടെ താമസ രേഖ പുതുക്കൽ, വിസയുമായി ബന്ധപ്പെട്ട പിഴ അടയ്ക്കൽ – നാടുകടത്തപ്പെട്ടവരുടെ യാത്രാ ടിക്കറ്റ് നൽകൽ, കോടതി വിധി നടപ്പിലാക്കുന്നതിൽ നിന്ന് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകൽ മുതലായ സേവനങ്ങളാണ് ഓൺ ലൈൻ വഴി മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!