കുവൈത്ത് സിറ്റി: കുവൈത്തിലെ ബയാൻ ഏരിയയെയും മുബാറക് അൽ അബ്ദുള്ള സബർബിനെയും ബന്ധിപ്പിക്കുന്ന കിംഗ് ഖാലിദ് ബിൻ അബ്ദുൽ അസീസ് റോഡ് പൂർണമായി അടച്ചു. കുവൈത്ത് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റാണ് ഇക്കാര്യം അറിയിച്ചത്.
കുവൈത്ത് സിറ്റിയിൽ നിന്നുള്ള പ്രവേശന പാതകളും അഹമ്മദി ഭാഗത്തുനിന്ന് അൽ അഖ്‌സ മോസ്‌ക് സ്ട്രീറ്റിലേക്കുള്ള പാതകളും അടച്ചിടലിൽ ഉൾപ്പെടും. ഞായറാഴ്ച പുലർച്ചെ വരെ റോഡ് അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. ഈ മേഖലകളിലൂടെ യാത്ര ചെയ്യുന്നവർ മറ്റ് ബദൽ പാതകൾ ഉപയോഗിക്കണമെന്നും ട്രാഫിക് ഉദ്യോഗസ്ഥരുടെ നിർദേശങ്ങളും റോഡ് സൈൻ ബോർഡുകളും പാലിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.








