Search
Close this search box.

അക്ഷയ തൃതീയ: മെഗാ സമ്മാനങ്ങൾ നൽകാൻ കല്യാൺ ജൂവലേഴ്സ്

kalyan jewellers

ദുബായ്: ഇന്ത്യയിലെയും ഗൾഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയാർന്ന ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജൂവലേഴ്സ് ഉപയോക്താക്കൾക്ക് ആകർഷകമായ ഓഫറുകളുമായി അക്ഷയ തൃതീയ ആഘോഷങ്ങൾക്ക് തുടക്കമിട്ടു. അക്ഷയ തൃതീയയുടെ ഐശ്വര്യപൂർണമായ അവസരത്തിൽ കല്യാൺ ജൂവലേഴ്സ് ഓരോ ആഭരണ പർച്ചേയ്സിനുമൊപ്പം ആകർഷകമായ ഇളവുകളും മൂല്യമേറിയ സമ്മാനങ്ങളുമാണ് ഉപയോക്താക്കൾക്ക് നൽകുന്നത്.

സവിശേഷമായ ഈ ഓഫറിലൂടെ കല്യാൺ ജൂവലേഴ്സ് ഉപയോക്താക്കൾക്ക് സ്വർണം, ഡയമണ്ട്, അൺകട്ട്, പ്രഷ്യസ് സ്റ്റോൺ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലുള്ള ആഭരണങ്ങൾ വാങ്ങുന്നതിനൊപ്പം പരമാവധി മൂല്യം ലഭ്യമാക്കും. അയ്യായിരം ദിർഹത്തിന് സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ അര ഗ്രാം സ്വർണനാണയവും അയ്യായിരം ദിർഹത്തിന് പ്രഷ്യസ്, അൺകട്ട് ആഭരണങ്ങൾ വാങ്ങുമ്പോൾ ഒരു ഗ്രാം സ്വർണനാണയവും ലഭിക്കും. അയ്യായിരം ദിർഹത്തിൻറെ ഡയമണ്ട് ആഭരണങ്ങൾ വാങ്ങുമ്പോൾ രണ്ടു ഗ്രാം സ്വർണനാണയം സ്വന്തമാക്കാം. യുഎഇ-ലെ എല്ലാ ഷോറൂമുകളിലും മേയ് 30 വരെയാണ് ഈ ബംപർ ഓഫറുകളുടെ കാലാവധി.

ഉപയോക്താക്കളുടെ ആകമാന ഷോപ്പിംഗ് അനുഭവം വർദ്ധിപ്പിക്കുന്നതിനും സമഗ്രമായ ഷോപ്പിംഗ് അന്തരീക്ഷം ഒരുക്കുന്നതിനുമുള്ള പരിശ്രമങ്ങളിൽ കഴിഞ്ഞ വർഷങ്ങളിൽ മികച്ച മുന്നേറ്റം നടത്തുവാൻ സാധിച്ചിരുന്നുവെന്ന് കല്യാൺ ജൂവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ രമേഷ് കല്യാണരാമൻ പറഞ്ഞു. 2023-ലെ അക്ഷയ തൃതീയക്ക് തുടക്കം കുറിക്കുമ്പോൾ ആഭരണ പർച്ചേയ്സിൽനിന്നും ഉപയോക്താക്കൾക്ക് ഏറ്റവും ഉയർന്ന മെച്ചം ലഭിക്കണമെന്നാണ് ലക്ഷ്യം വയ്ക്കുന്നത്. ഏറ്റവും മികച്ച ഷോപ്പിംഗ് അനുഭവം ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നതിനുള്ള പ്രതിബദ്ധതയും കമ്പനിയുടെ അടിസ്ഥാന തത്വങ്ങളായ വിശ്വാസവും സുതാര്യതയും ഭാവിയിലും ഉയർത്തിപ്പിടിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഉപയോക്താക്കൾക്ക് ഏറ്റവും മികച്ചത് നല്കുക എന്ന പ്രതിബദ്ധതയുടെ ഭാഗമായി കല്യാൺ ജൂവലേഴ്സ് എല്ലാ സ്വർണാഭരണ പർച്ചേയ്സിനുമൊപ്പം 4-ലെവൽ അഷ്വറൻസ് സർട്ടിഫിക്കറ്റ് നല്കുന്നുണ്ട്. വിവിധ പ്യൂരിറ്റി ടെസ്റ്റുകൾ പൂർത്തിയാക്കിയ ആഭരണങ്ങളാണ് കല്യാൺ ജൂവലേഴ്സ് വിറ്റഴിക്കുന്നത്. ഇതിനൊപ്പം നാലുതലത്തിലുള്ള സാക്ഷ്യപത്രത്തിലൂടെ ഉപയോക്താക്കൾക്ക് ഇൻവോയിസിൽ കാണിച്ചിരിക്കുന്ന ശുദ്ധതയുടെ മൂല്യം ആഭരണങ്ങൾ കൈമാറ്റം ചെയ്യുമ്പോഴും വിറ്റഴിക്കുമ്പോഴും ലഭിക്കുമെന്നതാണ് മെച്ചം. കൂടാതെ ജീവിതകാലം മുഴുവൻ ബ്രാൻഡ് ഷോറൂമുകളിൽനിന്ന് സ്വർണാഭരണങ്ങളുടെ മെയിൻറനൻസ് സൗജന്യമായി ചെയ്തു കൊടുക്കും.

കല്യാൺ ജൂവലേഴ്സിൻറെ ഡയമണ്ടുകൾക്കും സെമി പ്രഷ്യസ്സ്റ്റോൺ ആഭരണങ്ങൾക്കുമായുള്ള ലൈല ആഭരണശേഖരം, പോൾക്കി ആഭരണങ്ങളടങ്ങിയ തേജസ്വി, കരവിരുതാൽ തീർത്ത ആൻറിക് ആഭരണശേഖരമായ മുദ്ര, ടെംപിൾ ആഭരണങ്ങൾ അടങ്ങിയ നിമാ, നൃത്തം ചെയ്യുന്ന ഡയമണ്ടുകളായ ഗ്ലോ, സോളിറ്റയർ പോലെ തോന്നിപ്പിക്കുന്ന ഡയമണ്ട് ആഭരണങ്ങളായ സിയാ, അൺകട്ട് ഡയമണ്ടുകൾ അടങ്ങിയ അനോഖി, വിവാഹാഭരണങ്ങളായ മുഹൂർത്ത്, പ്രഷ്യസ്സ്റ്റോൺ ആഭരണങ്ങളുടെ ശേഖരമായ രംഗ് എന്നിങ്ങനെയുള്ള ജനപ്രിയ ഹൗസ്ബ്രാൻഡുകളിൽ നിന്ന് ഉപയോക്താക്കൾക്ക് തെരഞ്ഞെടുക്കാം.

ബ്രാൻഡിനെക്കുറിച്ചും ശേഖരത്തെക്കുറിച്ചും ഓഫറുകളെക്കുറിച്ചും കൂടുതൽ അറിയുന്നതിന് www.kalyanjewellers.net എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!