കുവൈറ്റ് സിറ്റി:കനത്ത മഴ പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ ഏപ്രിൽ 12 ബുധനാഴ്ച പൊതു, സ്വകാര്യ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കുള്ള ക്ലാസുകൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു.നിലവിലെ സാഹചര്യത്തിൽ രാജ്യത്തുടനീളമുള്ള എല്ലാ പൊതു, സ്വകാര്യ സ്കൂളുകളും താൽക്കാലികമായി ഓൺലൈൻ ക്ലാസുകളിലേക്ക് മാറുമെന്നും മന്ത്രാലയം വ്യക്തമാക്കി. അതേസമയം വ്യാഴാഴ്ചയും സ്കൂളുകൾക്ക് അവധി ആയിരിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.