Search
Close this search box.

അ​റ​ബ് ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ബാ​ങ്കു​ക​ളു​ടെ പ​ട്ടി​ക​യി​ൽ നേ​ട്ടം നേടി കു​വൈ​ത്ത് ബാങ്കുകൾ

bank

കു​വൈ​ത്ത് സി​റ്റി: അ​റ​ബ് ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ബാ​ങ്കു​ക​ളു​ടെ പ​ട്ടി​ക​യി​ൽ നേ​ട്ടം നേടി കു​വൈ​ത്ത്. 50 ബാ​ങ്കു​ക​ളു​ടെ പ​ട്ടി​ക​യി​ൽ കു​വൈ​ത്തി​ല്‍ നി​ന്ന് ഏ​ഴ് ബാ​ങ്കു​ക​ളാണ് ഇടം നേടിയിരിക്കുന്നത്. ഫോ​ര്‍ബ്സ് മി​ഡി​ല്‍ ഈ​സ്റ്റാ​ണ് പ​ട്ടി​ക പു​റ​ത്തി​റ​ക്കി​യ​ത്. ലി​സ്റ്റി​ലെ ആ​ദ്യ പ​ത്തി​ല്‍ കു​വൈ​ത്തി​ൽ നിന്ന് ര​ണ്ട് ബാ​ങ്കു​കളാണ് ഉള്ളത്.

37.5 ബി​ല്യ​ൺ ഡോ​ള​ർ വി​പ​ണി​മൂ​ല്യ​മു​ള്ള കു​വൈ​ത്ത് ഫി​നാ​ൻ​സ് ഹൗ​സ് അ​ഞ്ചാം സ്ഥാ​ന​ത്തെ​ത്തി. 26.3 ബി​ല്യ​ൺ ഡോ​ള​റു​മാ​യി നാ​ഷ​ന​ൽ ബാ​ങ്ക് ഓ​ഫ് കു​വൈ​ത്ത് ആ​റാം സ്ഥാ​ന​ത്തും 3.3 ബി​ല്യ​ൺ ഡോ​ള​ർ വി​പ​ണി മൂ​ല്യ​വു​മാ​യി ക​മേ​ഴ്സ്യ​ൽ ബാ​ങ്ക് ഓ​ഫ് കു​വൈ​ത്ത് 33ാം സ്ഥാ​ന​ത്തു​മാ​ണ്. ഗ​ൾ​ഫ് ബാ​ങ്ക് 34ാം സ്ഥാ​ന​ത്തും ബ​ർ​ഗാ​ൻ ബാ​ങ്ക് 37ാം സ്ഥാ​ന​ത്തും അ​ൽ-​അ​ഹ്‍ലി ബാ​ങ്ക് 40ാം സ്ഥാ​ന​ത്തും വ​ർ​ബ ബാ​ങ്ക് 43ാം സ്ഥാ​ന​ത്തു​മാ​ണ്.

സി​ലി​ക്ക​ൺ വാ​ലി ബാ​ങ്കി​ന്റെ ത​ക​ർ​ച്ച​യെ​ത്തു​ട​ർ​ന്ന് ബാ​ങ്കി​ങ് മേ​ഖ​ല​യി​ല്‍ പ്ര​തി​സ​ന്ധി​യു​ണ്ടെ​ങ്കി​ലും ഗ​ൾ​ഫ് കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ൽ രാ​ജ്യ​ങ്ങ​ളി​ൽ ഇ​സ്‍ലാ​മി​ക് ഫി​നാ​ൻ​സ് അ​തി​വേ​ഗ​മാ​ണ് വ​ള​ർ​ച്ച കൈ​വ​രി​ക്കു​ന്ന​ത്. ഇ​സ്‍ലാ​മി​ക് ബാ​ങ്കു​ക​ളി​ലെ നി​ക്ഷേ​പം പ​ര​മ്പ​രാ​ഗ​ത ബാ​ങ്കു​ക​ളേ​ക്കാ​ൾ കു​റ​വാ​ണെ​ങ്കി​ലും മി​ക​ച്ച ലാ​ഭ​മാ​ണ് നേ​ടി​യ​ത്. സൗ​ദി​യി​ല്‍ നി​ന്നും യു.​എ.​ഇ​യി​ല്‍നി​ന്നും പ​ത്ത് ബാ​ങ്കു​ക​ള്‍ ഇ​ടം​നേ​ടി. 75 ബി​ല്യ​ൺ ഡോ​ള​റി​ന്റെ വി​പ​ണി മൂ​ല​ധ​ന​വു​മാ​യി സൗ​ദി അ​ൽ റാ​ജ്ഹി ബാ​ങ്ക് ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​പ്പോ​ള്‍ നാ​ഷ​ന​ൽ ബാ​ങ്ക് ഓ​ഫ് സൗ​ദി അ​റേ​ബ്യ ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!