കുവൈത്തിൽ ഈദുൽഫിത്വർ ഏപ്രിൽ 21 വെള്ളിയാഴ്ചയാകാൻ സാധ്യത: അൽ ഉജൈരി സെന്റർ

moon cresent

കുവൈത്ത് സിറ്റി : കുവൈത്തിൽ ഇത്തവണത്തെ ഈദുൽ ഫിത്വർ ഏപ്രിൽ 21 വെള്ളിയാഴ്‌ച ആയിരിക്കുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. ഇത് പ്രകാരം ഏപ്രിൽ 20 വ്യാഴാഴ്ച രാത്രി 7:14 ന് ശവ്വാൽ മാസപ്പിറവി ഉണ്ടായിരിക്കുകയും 24 മിനിട്ട് നേരം ഇത് നില നിൽക്കുകയും ചെയ്യും.

ഈ സാഹചര്യത്തിൽ ഈദുൽ ഫിത്വർ ഏപ്രിൽ 21 വെള്ളിയാഴ്‌ച ആയിരിക്കുമെന്നും അധികൃതർ അറിയിച്ചു. എന്നാൽ നഗ്ന നേത്രങ്ങൾ കൊണ്ട് മാസപ്പിറവി കാണണം എന്ന ഇസ്ലാമിക വിധിക്ക് ജ്യോതിശാസ്ത്രപരമായ ഈ പ്രവചനം ബാധകമാകില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!