കുവൈത്ത് സിറ്റി : കുവൈത്തിൽ ശവ്വാൽ മാസപിറവി ദർശനവുമായി ബന്ധപ്പെട്ട് ഏപ്രിൽ 20 നു വ്യാഴാഴ്ച മത കാര്യ മന്ത്രാലയത്തില സുപ്രീം ജുഡീഷ്യൽ കൗൺസിലിന്റെ നേതൃത്വത്തിൽ യോഗം ചേരും. മിഷ്റിഫ് എക്സിബിഷൻ ഗ്രൗണ്ടിന് പിന്നിൽ മുബാറക് അൽ അബ്ദുല്ല അൽ ജാബർ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സുപ്രീം ജുഡീഷ്യൽ കൗൺസിലിന്റെ ആസ്ഥാന മന്ദിരത്തിൽ വൈകുന്നേരം 7 മണിക്കാണ് യോഗം നടക്കുക.
അന്ന് വൈകീട്ട് ശവ്വാൽ മാസപ്പിറവി കാണുവാൻ സാധ്യതയുള്ളതിനാൽ സമിതിയുടെ നേതൃത്വത്തിൽ ഇതുമായി ബന്ധപ്പെട്ട് വിശകലനം നടക്കും. അന്നേ ദിവസം മാസ പിറവി കാണുന്നവർ മാസപ്പിറവി കമ്മിറ്റി അധികൃതരെ നേരിട്ട് ബന്ധപ്പെടണമെന്ന് മതകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്ഥാവനയിൽ വ്യക്തമാക്കി.