കുവൈത്ത് സിറ്റി : കുവൈത്തിൽ നിലവിലെ പാർലമെന്റ് പിരിച്ചു വിട്ട് പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. റമദാൻ അവസന പത്തിനോട് അനുബന്ധിച്ച് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ സബാഹിനെ പ്രതിനിധീകരിച്ചു കൊണ്ട് രാജ്യത്തെ അഭിസംബോധന ചെയ്യവേ ഉപ അമീർ ഷെയ്ഖ് മിഷ്അൽ അൽ അഹമ്മദ് അൽ സബാഹ് ആണ് ഇക്കാര്യം അറിയിച്ചത്.
2022 ഒക്ടോബറിൽ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പ് അസാധുവാക്കുകയും 2020 ലെ പാർലമെന്റ് പുനസ്ഥാപിക്കുകയും ചെയ്ത് കൊണ്ട് കഴിഞ്ഞ മാസം ഭരണ ഘടനാ കോടതിയുടെ ഉത്തരവിനെ തുടർന്നാണ് ഇപ്പോഴത്തെ പാർലമെന്റ് വീണ്ടും നിലവിൽ വന്നത്.ഇതോടെ രണ്ട് മാസത്തിനകം രാജ്യത്ത് വീണ്ടും ഒരു പാർലമെന്റ് തെരഞ്ഞെടുപ്പ് നടക്കും.