കുവൈറ്റ് സിറ്റി: വിവിധ ഗവർണറേറ്റുകളിലായി സ്ഥിതി ചെയ്യുന്ന 49 പള്ളികളിലും ജുമുഅ നമസ്‌കാരം നടക്കുന്ന പള്ളികളിലും ഈദുൽ ഫിത്തർ നമസ്‌കാരം രാവിലെ 5.31ന് നടക്കുമെന്ന് ഔഖാഫ് ഇസ്‌ലാമിക കാര്യ മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
കൂടാതെ ആരാധകർക്ക് ഈദ് നമസ്‌കാരം നിർവഹിക്കാൻ കഴിയുന്ന വിവിധ ഗവർണറേറ്റുകളിലെ അരീനകൾ, യുവജന കേന്ദ്രങ്ങൾ, സ്‌പോർട്‌സ് സ്റ്റേഡിയങ്ങൾ എന്നിവയുടെ എണ്ണം വ്യക്തമാക്കുന്ന സർക്കുലർ മസ്ജിദ് സെക്ടർ അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി സലാഹ് അൽ ശലാഹി ചൊവ്വാഴ്ച പുറത്തിറക്കിയതായി മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.