കുവൈത്ത് സിറ്റി: നിയമം പാലിക്കാത്ത മോട്ടോർ ബൈക്കുകൾ കണ്ടെത്തുന്നതിനായി ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് പരിശോധന തുടരുന്നു.
നിർദിഷ്ട പാതകളും പെർമിറ്റ് വ്യവസ്ഥകളും പാലിക്കാത്തത്, കാലഹരണപ്പെട്ട ഇൻഷുറൻസ്, ലൈസൻസ് കൈവശം ഇല്ലാത്തത്, ഹെൽമറ്റ് ധരിക്കാത്തത് എന്നിങ്ങനെ വ്യത്യസ്ത ട്രാഫിക് ലംഘനങ്ങളിൽ കഴിഞ്ഞ ദിവസം 422 കേസുകളാണ് രജിസ്റ്റർ ചെയ്തത്.
208 മോട്ടോർ ബൈക്കുകൾ പിടിച്ചെടുത്ത് ട്രാഫിക് റിസർവേഷൻ ഗാരേജിലേക്കു മാറ്റി. ഞായറാഴ്ച 302 കേസ് റിപ്പോർട്ട് ചെയ്തു. നിരവധി വാഹനങ്ങൾ പിടിച്ചെടുത്തിരുന്നു. പരിശോധന തുടരുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് അറിയിച്ചു.