മ​ത്സ്യ​ബ​ന്ധ​ന നി​യ​മം ലം​ഘി​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി: മി​ഷാ​ൽ അ​ൽ ഖു​റൈ​ഫ

fishing rules

കു​വൈ​ത്ത് സി​റ്റി: മ​ത്സ്യ​ബ​ന്ധ​ന നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പ​ബ്ലി​ക്ക് അ​തോ​റി​റ്റി ഫോ​ർ
അ​ഗ്രി​ക​ൾ​ച​ർ ആ​ൻ​ഡ് ഫി​ഷ് റി​സോ​ഴ്‌​സ​സ് അ​ഫ​യേ​ഴ്‌​സ് ആ​ക്ടി​ങ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ മി​ഷാ​ൽ അ​ൽ ഖു​റൈ​ഫ അറിയിച്ചു. നി​രോ​ധി​ത മ​ത്സ്യ​ബ​ന്ധ​ന വ​ല​ക​ളു​ടെ ഉ​പ​യോ​ഗം, മീ​ൻ​പി​ടി​ത്തം എ​ന്നി​വ​യി​ൽ ശ്ര​ദ്ധ​വേ​ണ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അ​വ​ധി​ക്കാ​ല​ത്ത് മാ​രി​ടൈം ക​ൺ​ട്രോ​ൾ ഡി​പ്പാ​ർ​ട്മെ​ന്റി​ൽ അ​ൽ ഖു​റൈ​ഫ പ​രി​ശോ​ധ​ന ന​ട​ത്തി വരികയാണ്. ജോ​ലി​ക്കാ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ അ​ദ്ദേ​ഹം ജോ​ലി​യു​ടെ പു​രോ​ഗ​തി അ​ന്വേ​ഷി​ച്ച​റി​ഞ്ഞു. രാ​ജ്യ​ത്തെ നി​യ​മ​വി​രു​ദ്ധ​മാ​യ മ​ത്സ്യ​ബ​ന്ധ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കു​റ​ക്കു​ന്ന​തി​നു​ള്ള അ​വ​രു​ടെ ശ്ര​മ​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ചു.

പെ​രു​ന്നാ​ൾ അ​വ​ധി​ക്കാ​ല​ത്തും രാ​ജ്യ​ത്തി​ന്റെ അ​തി​ർ​ത്തി​ക​ൾ, സു​ര​ക്ഷ, മ​ത്സ്യ​സ​മ്പ​ത്ത് എ​ന്നി​വ സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള ക​ട​മ നി​ർ​വ​ഹി​ച്ച എ​ല്ലാ​വ​ർ​ക്കും ന​ന്ദി അ​റി​യി​ച്ചു.

മ​ത്സ്യ​സ​മ്പ​ത്ത് സം​ര​ക്ഷി​ക്ക​ണ​മെ​ന്നും സ​മു​ദ്ര പ​ര്യ​ട​ന​ങ്ങ​ളി​ൽ ജാ​ഗ്ര​ത വ​ർ​ധി​പ്പി​ക്കാ​നും ഉ​ദ്യോ​ഗ​സ്ഥ​രോ​ടും ജീ​വ​ന​ക്കാ​രോ​ടും അ​ൽ ഖു​റൈ​ഫ ആ​ഹ്വാ​നം ചെ​യ്തു. തീ​ര​വും മ​ത്സ്യ​സ​മ്പ​ത്തും സം​ര​ക്ഷി​ക്കു​ന്ന​തി​ൽ മ​റ്റു വ​കു​പ്പു​ക​ളു​മാ​യും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​മാ​യു​മു​ള്ള സ​ഹ​ക​ര​ണ​വും ഏ​കോ​പ​ന​വും ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!