കുവൈത്ത് സിറ്റി : കുവൈത്തിൽ വിദ്യാഭ്യാസ മന്ത്രാലയത്തിലെ ജീവനക്കാരുടെ പ്രവർത്തന സമയം പഴയത് പോലെ തുടരും. മന്ത്രാലയത്തിന്റെ ജനറൽ ഓഫീസിലും, വിദ്യാഭ്യാസ മേഖലകളിലെ എല്ലാ വകുപ്പുകളിലും നേരത്തെ ഉണ്ടായിരുന്നത് പോലെ പ്രവർത്തി സമയം രാവിലെ 7 മണി മുതൽ ഉച്ചക്ക് 2 മണി വരെ ആയിരിക്കും. ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ സർക്കാർ കാര്യാലയങ്ങളിലെ പ്രവൃത്തി സമയം നാല് ഷിഫ്റ്റുകളിലായി വിഭജിക്കുവാൻ സിവിൽ സർവീസ് ബ്യൂറോ ഉത്തരവ് പുറപ്പെടിവിച്ചിരുന്നു.
എന്നാൽ ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രാലയം ഇത് വരെ പഠനം പൂർത്തിയാക്കിയിട്ടില്ല. ഇക്കാരണത്താലാണ് മന്ത്രാലയത്തിനു കീഴിലുള്ള എല്ലാ സ്ഥാപനങ്ങളുടെയും പ്രവൃത്തി സമയം പഴയ സമയ പ്രകാരം തുടരുവാൻ തീരുമാനിച്ചിരിക്കുന്നത്. സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ 128,000 ജീവനക്കാരാണ് വിദ്യാഭ്യാസ മന്ത്രാലയത്തിൽ ജോലി ചെയ്യുന്നത്.