കുവൈത്ത് : കമാണ്ടർ മെഡൽ പദവിക്ക് കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ സബാഹിനെ തെരഞ്ഞെടുത്തു. അറബ് മേഖലയിലെ ഉന്നത നേതാക്കൾക്ക് അറബ് പാർലമെന്റ് നൽകുന്ന പരമോന്നത ബഹുമതിയാണ് കമാണ്ടർ മെഡൽ. ഇത് സംബന്ധിച്ച് അറബ് പാർലമെന്റ് സ്പീക്കറിൽ നിന്ന് അറിയിപ്പ് ലഭിച്ചതായി കഴിഞ്ഞ ദിവസം ചേർന്ന കുവൈത്ത് മന്ത്രി സഭാ യോഗത്തിൽ വ്യക്തമാക്കി.
സ്വന്തം രാജ്യത്തോടൊപ്പം മറ്റു അറബ് രാഷ്ട്രങ്ങൾക്കും അദ്ദേഹം നൽകിയ മഹത്തായ സേവനങ്ങൾ മുൻ നിർത്തിയാണ് അറബ് ജനതയുടെ പേരിൽ ഏർപ്പെടുത്തിയ ഈ ബഹുമതിക്ക് അമീറിനെ തെരഞ്ഞെടുത്തത്. അറബ് മേഖലയിലെ ഏറ്റവും വലിയ പുരസ്കാരങ്ങളിൽ ഒന്നാണ് കമാണ്ടർ മെഡൽ പദവി.