കു​വൈ​ത്ത് സി​റ്റി: അ​മീ​ർ ക​പ്പ് ഫു​ട്ബാ​ൾ കി​രീ​ടം 16ാം ത​വ​ണ​യും സ്വന്തമാക്കി കു​വൈ​ത്ത് സ്‌​പോ​ർ​ട്‌​സ് ക്ല​ബ് ചരിത്രം കുറിച്ചു. ജാ​ബി​ർ അ​ൽ അ​ഹ​മ്മ​ദ് രാ​ജ്യാ​ന്ത​ര സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഫൈ​ന​ലി​ൽ ഹോ​ൾ​ഡേ​ഴ്‌​സ് ക​സ്മ​യെ 3-0ത്തി​ന് തോ​ൽ​പി​ച്ചാ​ണ് 2022-2023 സീ​സ​ണി​ലെ കിരീടമണിഞ്ഞത്. ഇ​തോ​ടെ അ​മീ​ർ ക​പ്പ് ച​രി​ത്ര​ത്തി​ൽ കു​വൈ​ത്ത് സ്‌​പോ​ർ​ട്‌​സ് ക്ല​ബ് പു​തി​യ റെ​ക്കോ​ഡ്​ സ്വാന്തമാക്കി.

അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് വി​ജ​യി​ക​ൾ​ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ നേ​ർ​ന്നു. ഫൈ​ന​ലി​ലെ ഇ​രു ടീ​മു​ക​ളു​ടെ​യും മി​ക​ച്ച പ്ര​ക​ട​ന​ത്തെ പ്ര​ശം​സി​ച്ച അ​മീ​ർ പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ ത​ല​ങ്ങ​ളി​ൽ ടീ​മു​ക​ൾ​ക്കും ക​ളി​ക്കാ​ർ​ക്കും കൂ​ടു​ത​ൽ നേ​ട്ട​ങ്ങ​ൾ ഉ​ണ്ടാ​ക​ട്ടെ എ​ന്നും ആ​ശം​സി​ച്ചു. അ​മീ​റി​ന്റെ പ്ര​തി​നി​ധി​യാ​യി പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ​മ്മ​ദ് ന​വാ​ഫ് അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ് വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി കൈ​മാ​റി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!