കുവൈത്ത് സിറ്റി : ലോകത്തിലെ ഏറ്റവും ശക്തമായ കറൻസി എന്ന നിലയിൽ ഒന്നാം സ്ഥാനം നിലനിർത്തി കുവൈത്തി ദിനാർ. ഫോർബ്സ് മാസിക ഈ വർഷം തയ്യാറാക്കിയ പട്ടികയിലാണ് കുവൈത്തി ദിനാർ ലോകത്തെ മറ്റു കറൻസികളെ അപേക്ഷിച്ച് കരുത്ത് തെളിയിച്ചിരിക്കുന്നത്. ഒരു അമേരിക്കൻ ഡോളറുമായി വിനിമയം നടത്തുമ്പോൾ നൽകേണ്ട വിദേശ കറൻസി യൂണിറ്റുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് ഏറ്റവും ശക്തമായ കറൻസി തെരഞ്ഞെടുക്കുന്നത്.
ഇതേ അടിസ്‌ഥാനത്തിൽ ബഹറിൻ ദിനാർ ആണ് കുവൈത്തി ദിനാറിന് തൊട്ടു പിന്നിൽ ഏറ്റവും ശക്തമായ കറൻസികളുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. ഒമാനി റിയാലിനാണ് മൂന്നാം സ്ഥാനം. വിനിമയ നിരക്ക് പ്രകാരം ഒരു ദിനാർ ലഭിക്കണമെങ്കിൽ 3.26 ഡോളർ ആണ് നൽകേണ്ടത്.