കുവൈത്തിൽ ശക്തമായ സുരക്ഷാ പരിശോധന തുടരുന്നു

IMG-20230512-WA0001

കുവൈത്ത്: കുവൈത്തിൽ നിയമ ലംഘകർക്കെതിരെ നടത്തി വരുന്ന ശക്തമായ സുരക്ഷാ പരിശോധന തുടരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ 99 നിയമ ലംഘകരാണ് പിടിയിലായത്. ഇവരിൽ അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട 30 സ്ത്രീകളും അനധികൃതമായി ക്ലിനിക്കുകളിൽ ജോലി ചെയ്യുന്ന 3 പേരും ഉൾപ്പെടുന്നു.

കഴിഞ്ഞ കുറെ ദിവസങ്ങളിലായി രാജ്യ വ്യാപകമായി ശക്തമായ സുരക്ഷാ പരിശോധനയാണ് നടത്തി വരുന്നത്.ആയിരക്കണക്കിന് നിയമ ലംഘകരായ പ്രവാസികളാണ് പരിശോധനയിൽ പിടിയിലാകുന്നത്. രാജ്യത്തെ സ്വദേശി വിദേശി ജന സംഖ്യ അസന്തുലിതത്വം പരിഹരിക്കുന്നതിന്റെ ഭാഗമായി ഒന്നാം ഉപ പ്രധാന മന്ത്രിയും ആഭ്യന്തര പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹിന്റെ പ്രത്യേക നിർദേശത്തെ തുടർന്നാണ് നടപടി.വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്നാണ് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!