കുവൈത്ത് സിറ്റി: സൗദിയിൽ ഈ മാസം 19ന് നടക്കുന്ന 32ാമത് അറബ് ഉച്ചകോടിയിൽ പങ്കെടുക്കാൻ കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന് ക്ഷണം ലഭിച്ചു. അമീറിനുള്ള സൗദി രാജാവിന്റെ ക്ഷണക്കത്ത് കുവൈത്തിലെ സൗദി അംബാസഡർ
സുൽത്താൻ ബിൻ സാദ് അൽ സൗദ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന് കൈമാറി.
ബയാൻ കൊട്ടാരത്തിൽ നടന്ന ചർച്ചയിൽ അമീറിന്റെയും കിരീടാവകാശിയുടെയും ദിവാൻമാർ, ഓഫിസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.