Search
Close this search box.

കുവൈറ്റ് വാണിജ്യ-വ്യവസായ മന്ത്രാലയ ഉദ്യോഗസ്ഥർ വ്യാപാര കേന്ദ്രങ്ങളില്‍ പരിശോധന നടത്തി

kuwait

കുവൈത്തിലെ വ്യാപാര കേന്ദ്രങ്ങളില്‍ വാണിജ്യ വ്യവസായ മന്ത്രാലയ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നവര്‍ക്കെതിരെയും പൂഴ്ത്തിവെപ്പ് നടത്തുന്നവര്‍ക്കെതിരെയും കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

അതേസമയം പരിശോധനയില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം രാജ്യത്തിലെ വിവിധ ഭാഗങ്ങളിലെ മാളുകളിലും വസ്ത്ര സ്ഥാപനങ്ങളിലും ടയര്‍ ഷോപ്പുകളിലുമാണ് പ്രത്യേക സംഘം പരിശോധന നടത്തിയത്.

കടകളില്‍ വിൽപ്പനക്ക് പ്രദർശിപ്പിച്ചിരിക്കുന്ന ഉൽപന്നങ്ങളില്‍ രേഖപ്പെടുത്തിയ വില മാത്രമേ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാവൂ. അല്ലാത്തവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!