കുവൈത്ത് : കുവൈത്തിൽ വിവിധ ജയിലുകളില്‍ കഴിയുന്ന തടവുകാർക്ക് ട്രാക്കിങ് ബ്രേസ്ലെറ്റ് ഘടിപ്പിക്കാന്‍ നിർദേശം. മനുഷ്യാവകാശ ബ്യൂറോയാണ് തടവുകാര്‍ക്ക് ഇലക്ട്രോണിക് ബ്രേസ്ലെറ്റുകൾ ശിപാര്‍ശ ചെയ്തത്.നേരത്തെ മൂന്നുവര്‍ഷത്തില്‍ കുറവ് തടവുശിക്ഷക്ക് വിധിച്ചവര്‍ക്ക് സ്വന്തം വീട്ടില്‍ ശിക്ഷ അനുഭവിക്കാന്‍ അവസരമൊരുക്കുന്ന പദ്ധതിയുടെ ഭാഗമായി തടവുകാര്‍ക്ക് ട്രാക്കിങ് ബ്രേസ്ലെറ്റുകള് ധരിപ്പിച്ചിരുന്നു.
മാനുഷിക പരിഗണന വെച്ചും തടവുകാരെ നല്ല ജീവിതത്തിലേക്ക് മടങ്ങിവരാന്‍ പ്രേരിപ്പിക്കുന്നതിനും വേണ്ടിയായിരുന്നു പദ്ധതി നടപ്പിലാക്കിയത്. അതിനിടെ ജയില്‍ തടവുകാരുമായി ബന്ധപ്പെട്ട നിരവധി നിർദേശങ്ങള്‍ നാഷനൽ ബ്യൂറോ ഫോർ ഹ്യൂമൻ റൈറ്റ്സ് സര്‍ക്കാറിന് സമര്‍പ്പിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.