ഇന്ത്യൻ എംബസി കുവൈത്തിലെ ഇന്ത്യൻ പ്രവാസികൾക്കായി സംഘടിപ്പിക്കുന്ന അടുത്ത ഓപൺ ഹൗസ് നാളെ നടക്കും.
അറേബ്യൻ ഗൾഫ് സ്ട്രീറ്റിലെ ഇന്ത്യൻ എംബസി ആസ്ഥാനത്താണ് ഓപൺ ഹൗസ് നടക്കുക. ഉച്ചക്ക് 12ന് ഓപൺ ഹൗസ് ആരംഭിക്കും. 11 മുതൽ രജിസ്‌ട്രേഷൻ ആരംഭിക്കും.
അംബാസഡർ ഡോ. ആദർശ് സ്വൈക ഉൾപ്പെടെ എംബസിയിലെ ഉന്നത ഉദ്യോഗസ്ഥർ പരിപാടിയിൽ പങ്കെടുക്കും.