കുവൈറ്റ്: “Our country deserves it” എന്ന മുദ്രാവാക്യത്തിൽ ആരംഭിച്ച ദേശീയ ശുചിത്വ കാമ്പയിൻ വിജയിച്ചതായി കുവൈത്ത് മുനിസിപ്പാലിറ്റിയുടെ ആക്ടിംഗ് ഡയറക്ടർ ജനറൽ സൗദ് അൽ ദബ്ബൂസ് അറിയിച്ചു. വൃത്തിയെക്കുറിച്ചും അതിന്റെ നിയമങ്ങൾ പാലിക്കുന്നതിനെക്കുറിച്ചും സമൂഹ അവബോധം വളർത്താൻ കാമ്പെയ്‌നിന് കഴിഞ്ഞതായി അദ്ദേഹം വ്യക്തമാക്കി.
പൊതു ശുചിത്വം പാലിക്കുന്നതിൽ വ്യക്തികളുടെ സംഭാവനയുടെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ആറ് ഗവർണറേറ്റുകൾ ഉൾപ്പെടുന്ന രണ്ട് മാസം നീണ്ടുനിന്ന കാമ്പെയ്‌നെ (നമ്മുടെ രാജ്യം അർഹിക്കുന്നു) പിന്തുണയ്ക്കുന്നതിൽ സർക്കാർ, സ്വകാര്യ, സഹകരണ മേഖലകളുടെയും സിവിൽ സൊസൈറ്റി സ്ഥാപനങ്ങളുടെയും സജീവ പങ്കാളിത്തം ഉണ്ടായിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.