കുവൈത്തിൽ തൃശൂർ സ്വദേശി മരിച്ചു. തൃശൂർ ചിറക്കൽ സ്വദേശി ഷാഫി അബ്‌ദുൽ(43) ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. അദാൻ ആശുപത്രിയിൽ ചികത്സയിലിരിക്കെയാണ് മരണം.
സ്വകാര്യ കമ്പനിയിലെ ഐ.ടി ജീവനക്കാരനാണ്. ഡോക്‌ടർ സാദിഖ് അബ്‌ദുൽ (അദാൻ ഹോസ്പിറ്റൽ), ഷാജി എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.