കുവൈറ്റ്: കുവൈത്തിന്റെ ആകാശത്ത് ഈ മാസം രണ്ട് തവണ ഉൽക്ക വർഷം കാണാൻ കഴിയുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ അധികൃതർ അറിയിച്ചു. ഒക്ടോബർ 8, 9 തീയതികളിൽ സൂര്യാസ്തമയത്തിന് ശേഷം മുതൽ അർദ്ധരാത്രി വരെയുള്ള സമയത്തും ഒക്ടോബർ 21, 22 തീയതികളിലും കുവൈത്തിന്റെ ആകാശത്ത് ഇത് ദൃശ്യമാകുമെന്ന് കേന്ദ്രം കൂട്ടിച്ചേർത്തു.
ഒക്ടോബർ 14 ന് ചന്ദ്ര പിറവിയുണ്ടാകും. ഈ മാസം 23-ന് ശുക്രൻ സൂര്യനിൽ നിന്ന് ഏറ്റവും അകലെയായി ദൃശ്യമാകുമെന്നും അധികൃതർ അറിയിച്ചു. ഒക്ടോബർ 4, 14 തീയതികളിൽ സൂര്യഗ്രഹണവും ഒക്ടോബർ 29 ന് ചന്ദ്രഗ്രഹണവും സംഭവിക്കും. എങ്കിലും ഇവ കുവൈത്തിൽ ദൃശ്യമാകില്ലെന്നും അധികൃതർ വ്യക്തമാക്കി.