Search
Close this search box.

കുവൈത്തില്‍ പുകയില വിൽപ്പന കമ്പനി അടച്ചുപൂട്ടി

closed

കുവൈത്തില്‍ പുകയില വിൽപ്പന കമ്പനി അടച്ചുപൂട്ടി. വന്‍ തോതില്‍ ഇലക്ട്രോണിക് സിഗരറ്റുകൾ കണ്ടെത്തിയ സാഹചര്യത്തിലാണ് കമ്പനി അടച്ചുപൂട്ടിയത്. വാണിജ്യ നിയന്ത്രണ വകുപ്പ് ഇൻസ്പെക്ടർമാർ നടത്തിയ പരിശോധനയിലാണ് സ്പെസിഫിക്കേഷനുകൾ പാലിക്കാത്ത ഇ-സിഗരറ്റുകൾ കണ്ടെത്തിയത്.

ഒരു വര്‍ഷത്തിലേറെ പഴക്കമുള്ള ഇ-സിഗരറ്റിൽ ഉപയോഗിക്കുന്ന ലിക്വിഡും , 273 കിലോഗ്രാം പുകയില അസംസ്കൃത വസ്തുക്കളും കമ്പനിയില്‍ നിന്നും കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു.

ഗോഡൗണുകളിൽ നിന്നും കാലാവധി കഴിഞ്ഞ കാൽ ടൺ തേനും കണ്ടെടുത്തിയതായി അധികൃതര്‍ വ്യക്തമാക്കി. പ്രതികളെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി അധികൃതര്‍ അറിയിച്ചു.രാജ്യത്ത് നിലവില്‍ പൊതു സ്ഥലങ്ങളില്‍ പുകവലി നിരോധനമുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!