കുവൈത്ത്: കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇറാനിലുണ്ടായ ഭൂചലനത്തിന്റെ ഭാഗമായാണ് കുവൈത്തിലെ വിവിധ പ്രദേശങ്ങളിൽ അനുഭവപ്പെട്ടതെന്ന് കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചിലെ നാഷനൽ സീസ്മിക് നെറ്റ്വർക് ഡയറക്ടർ ഡോ. അബ്ദുല്ല അൽ എനേസി അറിയിച്ചു.
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം രാജ്യത്തുനിന്ന് 244 കിലോമീറ്റർ അകലെയാണ് . പടിഞ്ഞാറൻ ഇറാനിൽ ഭൂവിതാനത്തിൽനിന്ന് 10 കിലോമീറ്റർ താഴ്ചയിലുണ്ടായ ഭൂചലനം 5.1 തീവ്രത രേഖപ്പെടുത്തി. കുവൈത്തിലെ ചലനം ജനങ്ങൾക്ക് നേരിയ തോതിൽ അനുഭവപ്പെട്ടു. ഞായറാഴ്ച ഉച്ചക്കുശേഷമാണ് സംഭവം.