പൗര നീതിയിൽ കുവൈത്ത് അമ്പത്തിരണ്ടാം സ്ഥാനത്ത്. വേൾഡ്‌ ജസ്റ്റിസ്‌ പ്രോജക്ട്‌ തയ്യാറാക്കിയ റൂൾ ഓഫ്‌ ലോ ഇൻഡക്സ്‌ റിപ്പോർട്ടിലാണ് കുവൈത്ത് മികച്ച സ്ഥാനം നേടിയത്.

ഡെന്മാർക്ക്‌,നോർവേ,ഫിൻലാൻഡ്‌ എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ. 142 രാജ്യങ്ങളിലായി ഒന്നര ലക്ഷത്തോളം ഗാർഹിക സർവേകളും നിയമ വിദഗ്ധർക്കിടയിൽ നടത്തിയ 3,400 സർവേകളെയും അടിസ്ഥാനമാക്കിയായിരുന്നു റിപ്പോർട്ട് തയ്യാറാക്കിയത്.

ഗൾഫ്‌ മേഖലയിൽ നിന്ന് യു.എ.ഇയും കുവൈത്തുമാണ് ലിസ്റ്റിൽ. സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥ, പൗര സ്വാതന്ത്രത്തിന്‌ മേലുളള സംരക്ഷണം തുടങ്ങിയ എട്ടോളം മേഖലകൾ വിശകലനം നടത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!