കുവൈത്ത്: കുവൈത്തിൽ കാസറഗോഡ് സ്വദേശി നിര്യാതനായി. കാസറഗോഡ് പടന്നകാടപുറം ബിച്ചാരക്കടവ് തെക്കേകൊലായാത്ത് ബന്ധുവട്ടിൻമാട് ഷംസുദ്ദീൻ (55) ആണ് മരണമടഞ്ഞത്.
ഹൃദയാഘാതത്തെ തുടർന്ന് അദാൻ ആശുപത്രിയിൽ ൽ ചികിത്സയിലായിരുന്നു . മെഹ്ബൂലയിൽ ഒരു റെസ്റ്റോറന്റിൽ ജോലി ചെയ്തു വരികയായിരുന്നു.മൃതദേഹം നാട്ടിൽ കൊണ്ട് പോകുന്നതിനുള്ള നടപടികൾ പൂർത്തിയായി വരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.