ജിലീബ് അൽ ഷുയൂഖ് മേഖലയിൽ പാർക്ക് ചെയ്തിരുന്ന ബസിന് തീപിടിച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് ബസിനു തീപിടിച്ചത്. സമീപത്ത് പാർക്ക് ചെയ്തിരുന്ന മറ്റ് വാഹനങ്ങളിലേക്കും തീ പടരുകയായിരുന്നു. തുടർന്ന് അപകടം അഗ്നിശമന സേന നിയന്ത്രണ വിദേയമാക്കി. തീ നിയന്ത്രണ വിധേയമാക്കിയതിനാൽ അപകടത്തിൽ കാര്യമായ പരിക്കുകൾ ഒന്നും ഉണ്ടായില്ല.