ജി.സി.സി.ട്രെയിൻ പദ്ധതി: 2028 ൽ പ്രവർത്തനം ആരംഭിക്കും

gcc train

കുവൈത്ത്: കുവൈത്ത് ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള നിർദിഷ്ട ജി സി സി ട്രെയിൻ 2028 ഓട് കൂടി സർവീസ് ആരംഭിക്കുമെന്ന് അധികൃധർ അറിയിച്ചു. പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിൽ റോഡ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി ജനറൽ ഡയറക്ടർ ഖാലിദ് ദാവി ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

പദ്ധതിയുടെ ഉപദേശക പഠന ടെൻഡറിനുള്ള സാങ്കേതിക ഓഫറുകളെ കുറിച്ച് അതോറിറ്റി കഴിഞ്ഞയാഴ്ച പഠനം പൂർത്തിയാക്കിയിട്ടുണ്ട് . സെൻട്രൽ ടെണ്ടർ ഏജൻസിയാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുക . സാങ്കേതിക മികവിലും അതോടൊപ്പം കുറഞ്ഞ ചെലവിലും പദ്ധതി പൂർത്തീകരിക്കുമെന്ന് ബോധ്യപ്പെടുന്ന അന്താരാഷ്ട്ര കമ്പനികളെയാണ് ഇതിന് പരിഗണിക്കുക .ഇത് സംബന്ധിച്ച വിദഗ്ധ പഠന റിപ്പോർട്ട് തയ്യാറാക്കുന്നതിന് ഒരു വർഷത്തെ സമയമാണ് അനുവദിച്ചത്. അത് പൂർത്തിയാകുന്ന ഘട്ടത്തിലാണ് ടെൻഡർ നടപടികളിലേക്ക് കടക്കുക.10 അന്താരാഷ്‌ട്ര കൺസൾട്ടിംഗ് ഓഫീസുകൾ ടെൻഡർ പരിഗണിക്കാനായി അപേക്ഷ നൽകിയിട്ടുണ്ട് .

വിശദമായ പഠനത്തിനും ഡിസൈൻ പ്രോജക്റ്റിനുമുള്ള വ്യവസ്ഥകൾ ഇതിനകം തയ്യാറാക്കി. പദ്ധതിയുടെ ടെൻഡർ രേഖകളും ഡിസൈനിനായുള്ള കൺസൾട്ടേറ്റീവ് ടെണ്ടറും കഴിഞ്ഞ ജനുവരി 15 ന് പൂർത്തിയാക്കിയതായും അദ്ദേഹം പറഞ്ഞു .ജി സി സി ട്രെയിൻ സർവീസ് പ്രവർത്തന സജ്ജമാകുന്നതോടെ ഗൾഫ് രാജ്യങ്ങൾക്കിടയിലെ യാത്ര – ചരക്ക് നീക്കം കൂടുതൽ എളുപ്പത്തിലും വേഗത്തിലുമാകും .നിർദിഷ്‌ട ജി സി സി ഏകീകൃത സന്ദർശന വിസ കൂടി യാഥാർഥ്യമാകുന്നതോടെ ഇന്ത്യക്കാരുൾപ്പെടെ ഗൾഫിലെ വിദേശികൾക്ക് പദ്ധതി ഏറെ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!