കുവൈത്ത്: കുവൈത്തിന്റെ കടൽ തീരത്ത് ആസ്വാദകർക്ക് ആനന്ദകാഴ്ചയൊരുക്കി വീണ്ടും ഫ്ളമിംഗോകൾ എത്തി. രാജ്യം ശൈത്യത്തിലേയ്ക്ക് പ്രവേശിച്ച് കഴിഞ്ഞ ദിവസമാണ് അന്യദേശത്തുനിന്ന് ആയിരകണക്കിന് കിലോമീറ്റർ താണ്ടി ഫ്ലമിംഗോകൾ എത്തിയത്. സ്ഥിരമായി കഴിയുന്ന നാട്ടിൽ ചൂട് ശക്തമാകുമ്പോൾ അനുയോജ്യമായ ആവാസ വ്യവസ്ഥ തേടി ദേശാടനം നടത്തുക ഇവയുടെ രീതിയാണ് . എല്ലാ വർഷവും ഇതേ കാലത്ത് തന്നെയാണ് ഫ്ലമിംഗോകൾ കുവൈത്തിനെ ഇടാത്തവളമാക്കാറുള്ളത് .പിങ്ക് നിറത്തോടെയുള്ള ഇവ കടൽ വെള്ളത്തിന് മീതെ പൊങ്ങി നിന്ന് തലയാട്ടുന്നത് കണ്ടു നില്ക്കുക ഏറെ കൗതുകകരമാണ് .