കുവൈത്ത്: സ്പ്രിങ് ക്യാമ്പുകളിൽ നിരീക്ഷണം ശക്തമാക്കി കുവൈത്ത് മുനിസിപ്പാലിറ്റി. ജഹ്റ, അഹമ്മദി ഗവർണറേറ്റുകളിലെ സ്ഥലങ്ങൾ സംഘം സന്ദർശിച്ചു.
നിയമലംഘനം കണ്ടെത്തിയ 46 ക്യാമ്പുകൾ മുനിസിപ്പാലിറ്റി സംഘം നീക്കം ചെയ്തു. നിയമവിരുദ്ധമായി ഉപയോഗിച്ച ചെറു വാഹനങ്ങളും പിടികൂടി. 20 മൊബൈൽ പലചരക്ക് കടകൾക്കെതിരെയും നടപടി എടുത്തു. വിവിധ നിയമലംഘനങ്ങൾ നടത്തിയതിന് 70 വഴിയോരക്കച്ചവടക്കാർക്ക് പിഴ ചുമത്തി. സ്പ്രിങ് ക്യാമ്പ് നടത്തുന്നവർ നിബന്ധനകളും ചട്ടങ്ങളും പാലിക്കണമെന്നും ഔദ്യോഗിക ദുഃഖാചരണ സമയത്ത് ആഘോഷങ്ങൾ നടത്തരുതെന്നും മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു. വ്യവസ്ഥകളും ചട്ടങ്ങളും പാലിക്കാത്ത ക്യാമ്പുകൾ നീക്കം ചെയ്യമെന്നും പരിശോധനാ സംഘം വ്യക്തമാക്കി.