കുവൈത്ത്: കുവൈത്തിൽ ഒട്ടകത്തിന്റെ ചവിട്ടേറ്റ് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. അബ്ദാലിയിലെ ഫാമിൽ വെച്ചാണ് അപകടം സംഭവിച്ചത്. ഇയാളെ ഉടൻ തന്നെ എയർ ആംബുലൻസ് വഴി ജഹ്‌റ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
