കുവൈത്ത്: കുവൈത്തിൽ നിന്ന് കഴിഞ്ഞ വർഷം മാത്രം 42,000 വിദേശികളെ നാടുകടത്തിയതായി റിപ്പോർട്ട്. ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ നിർദേശപ്രകാരമാണ് നാടുകടത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് നാടുകടത്തിയ ഇന്ത്യക്കാരുൾപ്പെടെയുള്ളവരുടെ കണക്കാണിത്. ഇക്കാമ കാലാവധി കഴിഞ്ഞു രാജ്യത്ത് തങ്ങിയവർ, സ്പോൺസർ മാറി ജോലിചെയ്തവർ, വിസകച്ചവടത്തിന് ഇരയാക്കപ്പെട്ട വിദേശികൾ , മദ്യം മയക്കുമരുന്ന് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ പ്രതികളായവർ എന്നിവരെല്ലാം നാടുകടത്തപെട്ടവരിലുണ്ട്. ഇത് ആദ്യമായാണ് വിവിധ കാരണങ്ങളാൽ ഒരു വർഷത്തിൽ ഇത്രയും വിദേശികളെ നാടുകടത്തുന്നത്. 2022 ൽ നാടുകടത്തപ്പെട്ട വിദേശികളുടെ ഇരട്ടിയോളമാണ് ഈ വർഷം നാടുകടത്തപ്പെട്ടത്.