പുതിയ ആശുപത്രികൾക്കും മെഡിക്കൽ സെന്ററുകൾക്കും അടുത്ത കാലയളവിൽ തുറക്കാൻ തയ്യാറെടുക്കുന്ന മറ്റുള്ള ആരോഗ്യ കേന്ദ്രങ്ങൾക്കുമായി പ്രാദേശികമോ ബാഹ്യമോ ആയ കരാറുകളിലൂടെ നൂറുകണക്കിന് നഴ്സുമാരെ നിയമിക്കാൻ ആരോഗ്യ മന്ത്രാലയം പദ്ധതിയിടുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
രണ്ടായിരത്തിലധികം നഴ്‌സുമാരെ നിയമിക്കുകയാണ് ലക്ഷ്യമെന്നും ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാൻ, വിയറ്റ്‌നാം, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ള വിദേശ നഴ്‌സിങ് ടീമുകൾ പദ്ധതി അംഗീകരിച്ചുകഴിഞ്ഞാൽ കരാറിലേർപ്പെടുമെന്നും റിപ്പോർട്ടിൽ പറയുന്നു.
കുവൈത്ത് നഴ്‌സുമാരെ ആകർഷിക്കുന്നതിനായി ദേശീയ നഴ്‌സിംഗ് കേഡർമാർക്ക് അധിക സാമ്പത്തിക പ്രതിഫലവും പ്രോത്സാഹനവും നൽകാനും മന്ത്രാലയം പദ്ധതിയിടുന്നുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ ആശുപത്രികളിലും കേന്ദ്രങ്ങളിലും 22,021 നഴ്‌സുമാരാണ് ജോലി ചെയ്യുന്നത്. ഇതിൽ 1,004 പൗരന്മാരും 21,017 പ്രവാസികളുമാണ്.