കുവൈത്ത്: കുവൈത്തിൽ ഞായറാഴ്ച മുതൽ തണുപ്പു വർധിക്കും. ശനിയാഴ്ച അൽ മുറബ്ബനിയ സീസൺ അവസാനിച്ചതായി അൽ ഉജൈരി സയൻറിഫിക് സെൻറർ വ്യക്തമാക്കി. അടുത്ത ഞായറാഴ്ച മുതൽ ആരംഭിക്കുന്ന ശബാത്ത് സീസൺ 26 ദിവസം നീണ്ടുനിൽക്കും. ഈ ദിവസങ്ങളിൽ അന്തരീക്ഷ താപനില കുറയുകയും തണുപ്പ് കൂടുകയും ചെയ്യും. ഞായറാഴ്ച ആരംഭിക്കുന്ന സീസണിനെ അൽ-നയിം, അൽ-ബലാദ എന്നിങ്ങനെ രണ്ട് ഘട്ടങ്ങളായി തിരിച്ചിരിക്കുന്നു. ഓരോന്നും 13 ദിവസം നീണ്ടുനിൽക്കും. തണുത്ത പ്രഭാതവും കനത്ത മഞ്ഞും ശക്തമായ കാറ്റും അനുഭവപ്പെടുന്ന സീസണാണിത്.