കുവൈത്തിൽ പത്തനംതിട്ട സ്വദേശി നിര്യാതനായി

pathanamthitta native

കുവൈത്ത്: കുവൈത്തിൽ പത്തനംതിട്ട സ്വദേശി നിര്യാതനായി. പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശി വലിയവീട്ടിൽ ജോർജ് വർഗീസ് വി (മോഹൻ – 73 വയസ്) ആണ് മരിച്ചത്. മുബാറക്ക് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. കുവൈത്ത് സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്‌സ് മഹാ ഇടവകാംഗമാണ്. നാഷണൽ ബാങ്ക് ഓഫ് കുവൈത്തിലെ മുൻ ജീവനക്കാരനാണ്.

ഭാര്യ : സൂസി ജോർജ്, മകൾ : ജെൻസി മേരി ജോർജ് (നാഷണൽ ബാങ്ക് ഓഫ് കുവൈത്ത്) മരുമകൻ : മോബിൻ മാത്യൂ. സംസ്‌കാരം തിരുവനന്തപുരം പാളയം സെന്റ് ജോർജ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ പിന്നീട് നടത്തും. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!