കുവൈത്ത്: ബയോമെട്രിക് വിവരങ്ങൾ നൽകുന്നതിനായി നിർണയിക്കപെട്ട ചില കേന്ദ്രങ്ങളിൽ വൻ തോതിൽ പ്രവാസികൾ എത്തിയ സംഭവത്തിൽ ആഭ്യന്തര മന്ത്രാലയം പ്രസ്താവന പുറത്തിറക്കി. മുൻ കൂട്ടി അപ്പോയിന്മെന്റ് എടുക്കാതെ ആളുകൾ തടിച്ചുകൂടിയതാണ് തിരക്കിന് കാരണമെന്നും അല്ലാതെ നടപടി പൂർത്തീകരിക്കുന്നതിലുള്ള കാലതാമസം ആയിരുന്നില്ല തിരക്കിന് കാരണമെന്നും അധികൃതർ വ്യക്തമാക്കി.
ബന്ധപ്പെട്ട കേന്ദ്രങ്ങളിലേക്ക് പോകുന്നതിന് മുമ്പ് ഇലക്ട്രോണിക് സേവനങ്ങൾക്കായുള്ള ഏകീകൃത സർക്കാർ ആപ്ലിക്കേഷനായ “സഹ്ൽ” വഴി മുൻകൂട്ടി അപ്പോയിൻ്റ്മെൻ്റ് ബുക്ക് ചെയ്യണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. മുൻകൂട്ടി അപ്പോയിന്മെന്റ് എടുക്കാത്ത ഒരു അപേക്ഷകളും പരിഗണിക്കപ്പെടില്ല . ബയോമെട്രിക് നടപടികൾക്കായി ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഫോറൻസിക് എവിഡൻസ് തയ്യാറാക്കിയ പദ്ധതി എല്ലാവർക്കും ഒരുപോലെ ബാധകമാണ്.
ഇനിയും ഈ നടപടികൾ പൂർത്തീകരിക്കാത്തവർ നിർദ്ദിഷ്ട കാലയളവ് അവസാനിക്കുന്നതിന് മുമ്പ് വിവരങ്ങൾ നൽകിയിരിക്കണം എന്നും മന്ത്രാലയം വ്യക്തമാക്കി..അതെ സമയം .മാർച്ച് മുതൽ മെയ് വരെ മൂന്നു മാസമാണ് ബയോമെട്രിക് നടപടികൾ പൂർത്തീകരിക്കുന്നതിന് മന്ത്രാലയം അനുവദിച്ച സമയം . ഈ നടപടികൾക്ക് വിധേയരാവാത്തവരുടെ ഇക്കാമ നടപടികളുൾപ്പെടെ എല്ലാം നിർത്തിവെക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .