കുവൈത്ത്: കുവൈത്തിൽ ആദ്യ ഹിന്ദി റേഡിയോ പ്രക്ഷേപണം ആരംഭിച്ചു. FM 93.3, AM 96.3 എന്നീ കുവൈത്ത് റേഡിയോയിൽ എല്ലാ ഞായറാഴ്ചയും രാത്രി 8:30 മുതൽ 9:00 വരെയാണ് പരിപാടി. ഏപ്രിൽ 21 മുതൽ ഹിന്ദി സംപ്രേക്ഷണം ആരംഭിച്ചിട്ടുണ്ട്.
കുവൈത്ത് റേഡിയോയിൽ ഹിന്ദി റേഡിയോ പ്രക്ഷേപണം ആരംഭിച്ച കുവൈത്ത് ഇൻഫോർമേഷൻ മന്ത്രാലയത്തെ കുവൈത്തിലെ ഇന്ത്യൻ എംബസി അഭിനന്ദിച്ചു. ഈ നടപടി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് കുവൈത്തിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി.
കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹമാണ് ഇന്ത്യക്കാർ. എഞ്ചിനീയർമാർ, ഡോക്ടർമാർ, ചാർട്ടേഡ് അക്കൗണ്ടന്റുമാർ, ശാസ്ത്രജ്ഞർ, സോഫ്റ്റ്വെയർ വിദഗ്ധർ, മാനേജ്മെന്റ് കൺസൾട്ടന്റുകൾ, ആർക്കിടെക്റ്റുകൾ, ടെക്നീഷ്യൻമാർ, നഴ്സുമാർ, ചില്ലറ വ്യാപാരികൾ, ബിസിനസുകാർ തുടങ്ങിയ പ്രൊഫഷണലുകൾ ഇന്ത്യൻ പ്രവാസികളുടെ കൂട്ടത്തിലുണ്ട്. ഏകദേശം 10 ലക്ഷം ഇന്ത്യക്കാരാണ് രാജ്യത്തുള്ളത്.