കുവൈറ്റ് സിറ്റി : കുവൈറ്റിലെ ഷോറുമുകളിൽനിന്ന് ആഭരണങ്ങൾ വാങ്ങുന്നവർക്ക് സ്വർണനാണയങ്ങൾ സമ്മാനം ലോകനിലവാരത്തിലുള്ള അന്തരീക്ഷത്തിൽ സേവനങ്ങളെ അടിസ്ഥാനമാക്കിയുള്ള ഷോപ്പിംഗ് അനുഭവം.. ഇന്ത്യയിലെയും ജിസിസിയിലേയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജൂവലേഴ്‌സ് അക്ഷയതൃതീയയോട് അനുബന്ധിച്ച് മെഗാ ബൊനാൻസ ഓഫറുകൾ ഓഫറുക അവതരിപ്പിച്ചു. ആഭരണങ്ങൾ വാങ്ങുമ്പോൾ ഉപയോക്താക്കൾക്ക് പരമാവധി നേട്ടമുണ്ടാകുന്നതിനായി ആകർഷകമായ ഓഫറുകളാണ് ലഭ്യമാക്കുന്നത്.
550 കുവൈറ്റി ദിനാറിന് ഡയമണ്ട് അല്ലെങ്കിൽ പോൾക്കി ആഭരണങ്ങൾ വാങ്ങുമ്പോൾ രണ്ടു ഗ്രാം സ്വർണനാണയവും 550 ദിനാറിന് പ്ലാറ്റിനം, പ്രഷ്യസ് സ്റ്റോൺ അല്ലെങ്കിൽ അൺകട്ട് ആഭരണങ്ങൾ വാങ്ങുമ്പോൾ ഒരു ഗ്രാം സ്വർണനാണയവും 350 മുതൽ 549 വരെ ദിനാറിന് ഡയമണ്ട് അല്ലെങ്കിൽ പോൾക്കി ആഭരണങ്ങൾ വാങ്ങുമ്പോൾ ഒരു ഗ്രാം സ്വർണനാണയവും സൗജന്യമായി ലഭിക്കും.

കൂടാതെ, 550 ദിനാറിന് സ്വർണാഭരണങ്ങൾ വാങ്ങുമ്പോഴും 350 മുതൽ 549 വരെ ദിനാറിന് പ്ലാറ്റിനം, പ്രഷ്യസ് സ്റ്റോൺ, അൺകട്ട് ആഭരണങ്ങൾ വാങ്ങുമ്പോഴും അര ഗ്രാം സ്വർണനാണയം സൗജന്യമായി ലഭിക്കും. 350 മുതൽ 549 വരെ ദിനാറിന് സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ കാൽ ഗ്രാം സ്വർണനാണയവും സൗജന്യമായി MSCo. ഉപയോക്താക്കൾക്കായി കല്യാൺ ജൂവലേഴ്‌സ് പുതിയ ഉത്സവകാലശേഖരമാണ് ഒരുക്കിയിരിക്കുന്നത്.
പുതിയ തുടക്കങ്ങൾക്കും കുടുംബാംഗങ്ങൾക്ക് സമ്മാനം കൈമാറുന്നതിനുള്ള പ്രത്യേകാവസരമാണ് അക്ഷയതതീയ എന്ന് കല്യാൺ ജൂവലേഴ്സ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ രമേഷ് കല്യാണരാമൻ പറഞ്ഞു. ഉപയോക്താക്കൾക്ക് ആഭരണങ്ങളും ഉത്സവങ്ങളുമായുള്ള ആഴത്തിലുള്ള വൈകാരികമായ ബന്ധം കല്യാൺ ജൂവലേഴ്‌സ്‌ മനസിലാക്കുന്നു. ആഘോഷങ്ങൾ കൂടുതൽ സജീവവും സന്തോഷപ്രദവുമാക്കുന്നതിനാണ് ഓരോ പർച്ചേയ്‌സിനും പരമാവധി നേട്ടങ്ങൾ ലഭ്യമാകത്തക്കവിധം ആകർഷകമായ സമ്മാനങ്ങളും സവിശേഷമായ ആഭരണങ്ങളും അവതരിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

അക്ഷയതതിയ ഷോപ്പിംഗ് അനുഭവം സ്വന്തമാക്കുന്നതിനും സൗകര്യപ്രദമായി ആഭരണങ്ങൾ തെരഞ്ഞെടുക്കുന്നതിനും മുൻകൂട്ടി ഓർഡർ ചെയ്യുന്നതിനും വളരെയെളുപ്പത്തിൽ അക്ഷയതൃതീയ ദിവസത്തിൻ്റെ അന്നോ അതിനുമുമ്പുള്ള ദിവസമോ ഇവ സ്വന്തമാക്കുന്നതിനുമായി കല്യാൺ ജൂവലേഴ്‌സ് ആകർഷകമായ പ്രീ-ബുക്കിംഗ് പദ്ധതി ഉപയോക്താക്കൾക്കായി അവതരിപ്പിച്ചിട്ടുണ്ട്. ഉത്സവദിവസത്തെ തിരക്കും ദീർഘനേരത്തെ കാത്തിരിപ്പും ഒഴിവാക്കുന്നതിനും ലളിതമായി, സമ്മർദ്ദങ്ങളില്ലാത്ത ഷോപ്പിംഗ് അനുഭവം സ്വന്തമാക്കുന്നതിനുമാണ് സൗകര്യമൊരുക്കിയിരിക്കുന്നത്. കൂടാതെ, തെ, പ്രീബുക്കിംഗ് സൗകര്യം ഉപയോഗപ്പെടുത്തിയാൽ ഉപയോക്താക്കൾക്ക് ഇക്കാലയളവിലുണ്ടാകാവുന്ന ഉയർന്ന വിലയിൽനിന്ന് സംരംക്ഷണവും ലഭിക്കും.

ഇന്ത്യയിലെങ്ങുനിന്നുമുള്ള ബ്രൈഡൽ ആഭരണങ്ങൾ അടങ്ങിയ മുഹൂർത്ത് ശേഖരം എല്ലാ കല്യാൺ ജൂവലേഴ്‌സ് ഷോറൂമുകളിലും ഉപയോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. കൂടാതെ കല്യാണിൻ്റെ ജനപ്രിയ ഹൗസ് ബ്രാൻഡുകളായ പോൾക്കി ആഭരണശേഖരമായ തേജസ്വി, കരവിരുതാൽ തീർത്ത ആന്റിക് ആഭരണങ്ങൾ അടങ്ങിയ മുദ്ര, ടെംപിൾ ആഭരണങ്ങൾ അടങ്ങിയ നിമാഹ്, നൃത്തം ചെയ്യുന്ന ഡയമണ്ട് ആഭരണങ്ങളായ ഗ്ലോ, സോളിറ്റയർ പോലെ തോന്നിപ്പിക്കുന്ന ഡയമണ്ട് ആഭരണങ്ങളായ സിയാ, അൺകട്ട് ഡയമണ്ടുകളുടെ ശേഖരമായ അനോഖി, നിത്യവും അണിയുന്നതിനുള്ള ഡയമണ്ടുകളായ ഹീര, പ്രഷ്യസ് സ്റ്റോൺ ആഭരണശേഖരമായ രംഗ്, ഈയിടെ പുറത്തിറക്കിയ കളേഡ് സ്റ്റോൺസ്, ഡയമണ്ട് ആഭരണങ്ങൾ അടങ്ങിയ ലൈല എന്നിവയും കല്യാൺ ജൂവലേഴ്‌സിന്റെ എല്ലാ ഷോറൂമുകളിലും ലഭ്യമാണ്.
ബ്രാൻഡിനെക്കുറിച്ചും ആഭണശേഖരത്തെക്കുറിച്ചും ഓഫറുകളെക്കുറിച്ചും കൂടുതൽ അറിയുന്നതിന് www.kalyanjewellers.net എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!