സർക്കാർ വസ്തുക്കളിലെ കയ്യേറ്റങ്ങൾ പരിഹരിക്കാനും ഇല്ലാതാക്കാനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും; കുവൈത്ത് മുൻസിപ്പാലിറ്റി

kuwait municipality

മസ്‌കത്ത്: സർക്കാർ വസ്തുക്കളിലെ കയ്യേറ്റങ്ങൾ പരിഹരിക്കാനും ഇല്ലാതാക്കാനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കുവൈത്ത്. കുവൈത്ത് മുനിസിപ്പാലിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഇതിനായി ഫീൽഡ് ഓപ്പറേഷൻസ് ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

രാജ്യത്തിന്റെ തെക്കൻ ഭാഗത്തെ തുറന്ന മരുഭൂമി പ്രദേശങ്ങളിൽ അടുത്ത ഒക്ടോബർ 7 തിങ്കളാഴ്ച മുതൽ ശ്രമങ്ങൾ ആരംഭിക്കുമെന്ന് മുനിസിപ്പാലിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി. നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടാതിരിക്കാൻ അതിന് മുന്നോടിയായി ഇത്തരം കയ്യേറ്റങ്ങൾ പൊളിച്ചു നീക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

ബന്ധപ്പെട്ട അധികാരികൾ അംഗീകരിച്ച ഒട്ടകങ്ങളെയും കന്നുകാലികളെയും മേയ്ക്കുന്നവരെ ഫീൽഡ് ഓപ്പറേഷൻ ബാധിക്കില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!