കുവൈത്ത് സിറ്റി: കുവൈത്തിൽ വാഹനാപകടത്തിൽ മലയാളി വനിത മരിച്ചു. കൊല്ലം കൈതക്കോട് വേലംപൊയ്ക മിഥുൻ ഭവനത്തിൽ ജയകുമാരി ആണ് മരണപ്പെട്ടത്. 51 വയസായിരുന്നു. വാഹനാപകടത്തിലാണ് ജയകുമാരി മരിച്ചത്. ജയകുമാരി കുവൈത്തിൽ ഹോം നഴ്‌സായി ജോലി ചെയ്ത് വരികയായിരുന്നു.
ജോലിക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ടാക്‌സിയിൽ സഞ്ചരിക്കുമ്പോൾ ഫർവാനിയയിൽ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. കുവൈത്തിൽ ജോലി ചെയ്യുന്ന സഹോദരിക്ക് ഒപ്പമായിരുന്നു ജയകുമാരി താമസിച്ചിരുന്നത്. മൃതദേഹം ഫർവാനിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭർത്താവ്: പരേതനായ ബാബു. മക്കൾ: പരേതനായ മിഥുൻ, മീദു. മരുമകൻ രാഹുൽ.