മുലയൂട്ടുന്ന അമ്മമാർക്കും ബൂസ്റ്റർ വാക്സിൻ സ്വീകരിക്കുന്നതിന് തടസ്സമില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ബൂസ്റ്റർ ഡോസ് എടുക്കുന്നതിന് മുലയൂട്ടൽ നിർത്തേണ്ട കാര്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം ട്വിറ്ററിലൂടെ വ്യക്തമാക്കി. വാക്സിൻ എടുക്കാൻ എല്ലാവരും മുന്നോട്ടുവരണമെന്ന് അധികൃതർ ആവർത്തിച്ച് പറയുന്നു.
ആറുലക്ഷത്തോളം പേർ ഇനിയും കുത്തിവെപ്പിന് രജിസ്റ്റർ ചെയ്തിട്ടില്ല. കോവിഡ് രണ്ടാം തരംഗത്തെ വിജയകരമായി മറികടക്കുന്നതിൽ വാക്സിനേഷൻ കാമ്പയിൻ വലിയ പങ്കുവഹിച്ചതായാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. പരമാവധി വേഗത്തിൽ എല്ലാവർക്കും വാക്സിൻ പരിരക്ഷ ഉറപ്പാക്കുകയാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ലക്ഷ്യം.