കുവൈത്തിൽ 60 വയസ്സ് പ്രായമായ ഹൈ സ്കൂൾ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത പ്രവാസികളുടെ താമസ രേഖ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് ചേർന്ന യോഗത്തിൽ സുപ്രധാന തീരുമാനമായി. 250 ദിനാർ ഫീസും നിശ്ചിത ഇൻഷുറൻസ് ഫീസും ഏർപ്പെടുത്തി ഈ വിഭാഗത്തിൽ പെട്ടവർക്ക് താമസരേഖ പുതുക്കുന്നതിനു നീതി ന്യായ മന്ത്രിയും മാനവ ശേഷി സമിതി ഡയരക്റ്റർ ബോർഡ് ചെയർമാനുമായ ജമാൽ അൽ ജലവിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ അനുമതി നൽകിയതായി റിപ്പോർട്ട് ഉണ്ട്. ഇതോടെ ഇതുമായി ബന്ധപ്പെട്ട് ഒരു വർഷത്തോളമായി തുടരുന്ന അനിശ്ചിതത്വത്തിനു വിരാമമാകുമെന്നാണു പ്രതീക്ഷ.