കുവൈത്തിൽ 60 വയസ്സ് പ്രായമായ ഹൈസ്കൂൾ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവരുടെ തൊഴിൽ അനുമതി രേഖ പുതുക്കുവാൻ അനുമതി നൽകുന്ന തീരുമാനം ജനുവരി 30 മുതൽ പ്രാബല്യത്തിൽ വരും. ഇത് സംബന്ധിച്ച തീരുമാനം വരും ഈ ആഴ്ച ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കും. 60 വയസ്സ് പ്രായമായ ഹൈ സ്‌കൂൾ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത പ്രവാസികളുടെ തൊഴിൽ അനുമതി രേഖ പുതുക്കുന്നതിനു കഴിഞ്ഞ ദിവസമാണു മാനവ ശേഷി സമിതി ഡയരക്റ്റർ ബോർഡിൽ അംഗീകാരം നൽകിയത്. 250 ദിനാർ ഫീസും നിശ്ചിത ആരോഗ്യ ഇൻഷുറൻസ് ഫീസും ഏർപ്പെടുത്തി ഈ വിഭാഗത്തിൽ പെട്ടവർക്ക് തൊഴിൽ അനുമതി രേഖ പുതുക്കി നൽകുവാനാണു തീരുമാനിച്ചത്. അതേ സമയം പുതിയ തീരുമാനം നിലവിൽ രാജ്യത്ത് കഴിയുന്നവർക്ക് മാത്രമായിരിക്കും ബാധകമാകുക. രാജ്യത്തിനു പുറത്ത് കഴിയുന്ന ഈ പ്രായ വിഭാഗത്തിൽ പെട്ടവർക്ക് പുതിയ തൊഴിൽ വിസ അനുവദിക്കില്ല.